Your Image Description Your Image Description

തിരുവനന്തപുരം:  പുതു തലമുറയെ നൈപുണ്യവികസനത്തിലൂടെ ശാക്തീകരിക്കണമെന്നും ഇതിന്റെ ഭാഗമായാണ് സയന്‍സ് പാര്‍ക്ക് പോലുള്ള അത്യാധുനിക സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.  നീതി ആയോഗിന്റെ പട്ടികയില്‍ വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, ഭക്ഷ്യഭദ്രത തുടങ്ങിയ 24 ഇനങ്ങളില്‍ കേരളം മുന്നിലാണെന്നും മന്ത്രി ചൂണ്ടികാട്ടി.

സംസ്ഥാനത്ത് കൂടുതല്‍ മൂലധനനിക്ഷേപം നടത്തുന്നത് വിദ്യാഭ്യാസമേഖലയിലാണെന്ന് ധന മന്ത്രി പറഞ്ഞു. ആകെ നല്‍കുന്ന ശമ്പളത്തിൻ്റെ 49 ശതമാനവും ചെലവിടുന്നത് അദ്ധ്യാപകര്‍ക്കുവേണ്ടിയാണ്. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ വിജ്ഞാനാധിഷ്ഠിത സമൂഹമായി മാറുന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

നവകേരള സദസ്സിലൂടെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് കേരളം. വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആത്മവിശ്വാസത്തോടെ ജനസമക്ഷം അവതരിപ്പിക്കുന്നതിനും അതിന് ജനങ്ങളുടെ അംഗീകാരം നേടുന്നതിനുമുള്ള വേദിയായി മാറിയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *