Your Image Description Your Image Description

കുവൈത്തിൽ സബ്സിഡിയുള്ള ഡീസല്‍ വിറ്റ അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ. ഖൈത്താൻ, കബ്ദ് പ്രദേശങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന പ്രവാസികളാണ് അറസ്റ്റിലായത്.

ഏഷ്യൻ പൗരത്വമുള്ള അഞ്ച് പേരെയാണ് അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പിടികൂടിയത്. പിടികൂടിയവര്‍ക്കെതിരെ  നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി നടത്തിയ പരിശോധനകളിൽ 54 ടൺ ഭക്ഷണം ഉപയോഗശൂന്യമെന്ന് കണ്ടെത്തിയിരുന്നു.  കേടായ ഈ ഭക്ഷണം 2023 അവസാനത്തോടെ നശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *