Your Image Description Your Image Description
എറണാകുളം: ഗോത്ര പാരമ്പര്യമുള്ള സ്വന്തമായി നിർമ്മിച്ച ഉൽപ്പന്നങ്ങളുമായാണ് പാലക്കാട് നിന്നും കവിത സുദേവനും ശാന്തകുമാരിയും കൊച്ചി ദേശീയ സരസ് മേളയിൽ എത്തിയത്.
പെരുമാട്ടി പഞ്ചായത്തിൽ നിന്നും എത്തിയ ഗോത്ര വർഗ വിഭാഗത്തിൽപ്പെട്ട ഇരുവരും പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയിലൂടെയാണ് തങ്ങളുടെ പ്രവർത്തന മേഖല കണ്ടെത്തിയത്.
പരിസ്ഥിതിക്ക് അനുയോജ്യമായ കയർ കൊണ്ടുള്ള ചവിട്ടിയാണ് ശാന്തകുമാരിയും കൂട്ടാളികളും നിർമ്മിക്കുന്നത്. പ്ലാസ്റ്റികിന്റെ അമിത ഉപയോഗം മൂലമുള്ള പാരിസ്ഥിതി പ്രശ്നങ്ങളെ പരമാവധി തടയുക എന്ന ലക്ഷ്യത്തോടെയാണ് ചകിരി ഉപയോഗിച്ച് ചവിട്ടി നിർമ്മിക്കുന്നത്. തമിഴ്നാട്ടിലെ മീനാക്ഷിപുരത്തു നിന്നുമാണ് നിർമ്മാണത്തിനാവശ്യമായ ചകിരി കൊണ്ടുവരുന്നത്. നാല് വർഷമായി കുടുംബശ്രീ അംഗങ്ങളായ ശാന്തകുമാരിയും കൂട്ടാളികളും ചവിട്ടി നിർമ്മിക്കുന്നു.
അലങ്കാരവസ്തുക്കളായ നെറ്റിപ്പട്ടം, തിടമ്പ്, ആലവട്ടം എന്നിവ പല വലുപ്പത്തിൽ സ്വന്തം കൈകൾ കൊണ്ട് നിർമ്മിച്ചാണ് കവിത സുദേവൻ സരസ് മേളയിൽ ശ്രദ്ധ നേടുന്നത്. ഈ ഉൽപ്പന്നങ്ങൾക്ക് അഞ്ച് വർഷം വരെ കേട് പാടില്ലാത്ത നിലനിൽക്കും. തിരുവനന്തപുരത്തു നടന്ന കേരളീയത്തിലൂടെയാണ് ആദ്യമായി തന്റെ സൃഷ്ടികൾ പ്രദർശനത്തിനെത്തിച്ചതെന്നും കുടുംബശ്രീയുടെ സഹായത്തോടെ കർമ്മ മേഖല കൂടുതൽ വ്യാപിപ്പിക്കാനായെന്നുമുള്ള സംതൃപ്തിയിലാണ് കവിത.

Leave a Reply

Your email address will not be published. Required fields are marked *