Your Image Description Your Image Description

സൗദിയിൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ച 16,899 ഓ​ളം പേ​രെ അ​റ​​സ്റ്റു ചെ​യ്തു. ഡി​സം​ബ​ർ 14 മു​ത​ൽ 20 വ​രെ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷാ സേ​ന​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ൾ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​റ​സ്​​റ്റ്​ ന​ട​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​ൽ 11,033 താ​മ​സ നി​യ​മ​ലം​ഘ​ക​രും 3,493 അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ട ലം​ഘ​ക​രും 2,373 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രു​മാ​ണ്​ പി​ടി​യി​ലാ​യ​ത്.

രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 769 പേ​ർ പി​ടി​യി​ലാ​യി. ഇ​വ​രി​ൽ 39 ശ​ത​മാ​നം യ​മ​നി​ക​ളും 58 ശ​ത​മാ​നം ഇത്യോ​പ്യ​ക്കാ​രും മൂ​ന്നു ശ​ത​മാ​നം മ​റ്റു രാ​ജ്യ​ക്കാ​രു​മാ​ണ്. 80 പേ​ർ രാ​ജ്യ​ത്തു​ നി​ന്ന്​ പു​റ​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​ക്ക​പ്പെ​ട്ടു. താ​മ​സ, തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ ഗ​താ​ഗ​ത, താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കു​ക​യും നി​യ​മ​ലം​ഘ​നം മൂ​ടി​വെ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 11 പേ​ർ അ​റ​സ്​​റ്റി​ലാ​യി.

Leave a Reply

Your email address will not be published. Required fields are marked *