Your Image Description Your Image Description

വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 88.02 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (കില) 28 കോടി രൂപയും, റൂറൽ ഡവലപ്മെന്റ് സ്റ്റഡീസിൽ പി ജി കോഴ്സ് ആരംഭിക്കുന്നതിനും ജെൻ്റർ സ്റ്റഡീസ് വിഭാഗം വിപുലീകരിക്കുന്നതിനും തുക അനുവദിച്ചു. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിന് 28 കോടി രൂപ വകയിരുത്തി. ഓങ്കോളജി വിഭാഗത്തിന് 4.5 കോടിയും സ്ട്രോക്ക് യൂണിറ്റ് ആരംഭിക്കാൻ 1 കോടിയും, ഗവ. ഡെൻ്റൽ കോളേജിന് 5 കോടി രൂപയും, ഗവ. നഴ്സിംഗ് കോളേജിന് 4.22 കോടി രൂപയും അനുവദിച്ചു. ആരോഗ്യ സർവകലാശാലയ്ക്ക് 11.5 കോടി രൂപയും വകയിരുത്തി.

വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസ് കം ഹെല്‍ത്ത് സബ് സെന്ററിന്റെ രണ്ടാം ഘട്ടം പ്രവർത്തനങ്ങൾക്കായി 1.5 കോടിയും, വടക്കാഞ്ചേരി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് കെട്ടിട നിര്‍മ്മാണം രണ്ടാം ഘട്ടത്തിന് 1.5 കോടിയും, വാഴാനി – പേരേപ്പാറ – ചാത്തന്‍ചിറ – പൂമല ഡാം – പത്താഴക്കുണ്ട് – ചെപ്പാറ – വിലങ്ങന്‍ – കോള്‍ ലാന്റ് ടൂറിസം കോറിഡോറിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് 1.5 കോടിയും, വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് വിപുലീകരണം 1.5 കോടിയും, അടാട്ട് ഗ്രാമപഞ്ചായത്ത് ചിറ്റിലപ്പിള്ളി ഗ്രൗണ്ട് മള്‍ട്ടി പര്‍പ്പസ് സ്പോര്‍ട്സ് ഇന്‍ഡോര്‍ ഹാള്‍ നിർമാണത്തിന് 1 കോടി രൂപയും അനുവദിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്തിലെ പുന്നംപറമ്പ് ഗ്രൗണ്ട്‌ നിർമ്മാണത്തിന് 1 കോടിയും, കോലഴി ഗ്രാമപഞ്ചായത്തിലെ കാക്കത്തോപ്പ് ഗ്രൗണ്ടിന് 1 കോടിയും
വരടിയം ഗവ. യു പി സ്കൂള്‍ കെട്ടിടത്തിന് 1.5 കോടിയും കൈപ്പറമ്പ് – പറപ്പൂര്‍ റോഡില്‍ തോളൂര്‍ പാലം പുനര്‍ നിര്‍മിക്കാൻ 80 ലക്ഷം രുപയും ബജറ്റിൽ വകയിരുത്തി.

65.7 കോടി രൂപ വിനിയോഗിച്ചുള്ള വിവിധ പദ്ധതികളായ വടക്കാഞ്ചേരി പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസ് കാന്റീന്‍ ബ്ലോക്ക് നിർ‍മ്മാണത്തിന് 70 ലക്ഷവും പാര്‍ളിക്കാട് ഗവ. യു പി സ്കൂളിന് 1.5 കോടിയും, വടക്കാഞ്ചേരി – കുമ്പളങ്ങാട് റോഡ്‌ 3.5 കോടിയും, പാര്‍ളിക്കാട് – കുമ്പളങ്ങാട് റോഡ്‌ 3.5 കോടിയും വിനിയോഗിച്ച് ബി എം ആന്റ് ബി സി നിലവാരത്തിൽ പുനർനിർമാണം നടത്തും.

വടക്കാഞ്ചേരി കോടതി സമുച്ചയത്തിന് 10 കോടിയും, വടക്കാഞ്ചേരി പുഴ ഓട്ടുപാറ പാലം 7.5 കോടിയും തോളൂര്‍ ചിറ നിര്‍മ്മാണം രണ്ടാം ഘട്ടത്തിന് 2 കോടിയും, കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡില്‍ ഓട്ടുപാറ വാഴാനി റോഡ്‌ ജംഗ്ഷന്‍, കുന്നകുളം റോഡ്‌ ജംഗ്ഷനുകളുടെ വികസന പ്രാരംഭ നടപടികൾക്കും സ്ഥലമെടുപ്പിനും രണ്ടാം ഘട്ടത്തിൽ 10 കോടിയും, വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഐ പി ബ്ലോക്ക് ബില്‍ഡിംഗ് നിര്‍മ്മാണ രണ്ടാം ഘട്ടത്തിന് 15 കോടിയും വടക്കാഞ്ചേരി കള്‍ച്ചറല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണ രണ്ടാം ഘട്ടത്തിന് 8 കോടിയും, അമല നഗര്‍ സ്ത്രീ സൗഹൃദ അമെനിറ്റി സെന്ററിന്റെ രണ്ടാം ഘട്ടത്തിന് 4 കോടിയും ബജറ്റിൽ ഉൾപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *