Your Image Description Your Image Description

 

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന ബജറ്റില്‍ മുന്തിയ പരിഗണന ലഭിച്ചതായി എച്ച്. സലാം എം.എല്‍.എ. അറിയിച്ചു.
ജില്ല ആയുര്‍വ്വേദ ആശുപത്രിയ്ക്ക് രണ്ടു കോടി, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഭാഗമായി പുതിയ അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണത്തിന് അഞ്ച് കോടി, മുല്ലക്കല്‍ ഹെറിറ്റേജ് സ്ട്രീറ്റ് പദ്ധതിക്ക് രണ്ടു കോടി, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക മ്യൂസിയത്തിനും ഊട്ടുപുരയുടെ നിര്‍മ്മാണത്തിനുമായി ഒരു കോടി രൂപ എന്നിങ്ങനെ ബജറ്റില്‍ വകയിരുത്തി.

ആലപ്പുഴ ഫിഷറീസ് ഓഫീസ് സമുഛയത്തിന്റെ നിര്‍മ്മാണത്തിന് ഒരു കോടി, പുന്നപ്ര വടക്ക് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് 1.5 കോടി രൂപയും വകയിരുത്തി. മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക പദ്ധതിക്ക് 50 ലക്ഷം, സ്മാര്‍ട്ട് അങ്കണവാടികളുടെ നിര്‍മ്മാണത്തിന് ഒരു കോടി, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ വികസന പ്രവര്‍ത്തനത്തിനങ്ങള്‍ക്ക് 25 കോടി വകയിരുത്തും.

നവകേരള സദസിന്റെ ഭാഗമായുള്ള 1000 കോടി രൂപയുടെ പദ്ധതിയില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനും തുക വകയിരുത്തും. പുതുതായി നിര്‍മ്മിക്കേണ്ട ചെറിയ പാലങ്ങള്‍ക്കായി രണ്ടു കോടി രൂപ, ജനറല്‍ ആശുപത്രി ജങ്ഷന്‍ നവീകരണവും വിവിധ പാടശേഖരങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായുള്ള പുറം ബണ്ടുകളുടെ നിര്‍മ്മാണവും ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. കരുമാടിക്കുട്ടന്‍ – മുസാവരി ബംഗ്ലാവിന്റെ നവീകരണം, വിവിധ സ്‌കൂളുകളുടെ കെട്ടിട നിര്‍മ്മാണം, മാത്തൂര്‍ ചിറ ആറ്റുതീരം റോഡ് നിര്‍മ്മാണം എന്നിവക്കും ബജറ്റില്‍ പണം നീക്കി വെച്ചതായി എം.എല്‍.എ. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *