Your Image Description Your Image Description

കുവൈത്തിലെ പ്രാദേശിക ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 90 മില്യണ്‍ ദിനാറാണെന്ന് കണക്കുകള്‍. ഏറ്റവും കുറഞ്ഞ തുകയായ അഞ്ച് ദിനാര്‍ ഉള്ള അക്കൗണ്ടുകള്‍ മുതൽ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് വിശ്വസനീയമായ ഉറവിടങ്ങളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇത്തരം പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ ഭൂരിഭാഗവും തുടക്കത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിച്ചതാണ്. അതേസമയം, മറ്റൊരു പ്രധാന ഭാഗം ഇതിനകം രാജ്യം വിട്ട പ്രവാസികളുടെ അക്കൗണ്ടുകളാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ നിർദ്ദേശങ്ങൾ അനുസരിച്ച് ബാങ്കുകൾ അവരുടെ സിസ്റ്റങ്ങളുടെ വിപുലമായ അവലോകനം നടത്തിയിരുന്നു. തുടര്‍ന്ന് പരിമിതമായ ഇടപാടുകള്‍ മാത്രം നടത്തുന്ന അക്കൗണ്ടുകൾ തിരിച്ചറിയുകയും അവയുമായി ബന്ധപ്പെട്ട തുകകൾ പരിശോധിക്കുകയും ചെയ്തു. എന്നാല്‍, മരണപ്പെട്ടുവരുടെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ അവലോകനത്തില്‍ ഉൾപ്പെടുത്തിയിട്ടുമില്ല.  സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് നിർദ്ദേശമനുസരിച്ച്, ബാങ്കുകൾ അക്കൗണ്ടുകൾ സംബന്ധിച്ച് വിപുലമായ അവലോകനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *