Your Image Description Your Image Description

2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി സമർപ്പിക്കപ്പെട്ട അപേക്ഷകളിലെയും അനുബന്ധമായി അപ്‌ലോഡ്‌ ചെയ്ത സർട്ടിഫിക്കറ്റുകളിലെയും ന്യൂനതകൾ പരിഹരിഹരിക്കുന്നതിന് 26.01.2024 ലെ വിജ്ഞാപന പ്രകാരം 01.02.2024 വരെ അപേക്ഷകർക്ക് അവസരം നൽകിയിരുന്നു. സൂക്ഷ്മ പരിശോധനയിൽ ന്യൂനതകളുള്ള അപേക്ഷകളും സർട്ടിഫിക്കറ്റുകളും വീണ്ടും കണ്ടെത്തിയതിനാൽ ന്യൂനതയുള്ള അപേക്ഷകൾ/സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച അപേക്ഷകരുടെ പട്ടിക പരിശോധനക്കായും ന്യൂനതകൾ പരിഹരിക്കുന്നതിനുമായി വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷകളിൽ/ സർട്ടിഫിക്കറ്റുകളിൽ ന്യൂനതയുള്ള അപേക്ഷകർ അവരവരുടെ കാൻഡിഡേറ്റ് പോർട്ടൽ സന്ദർശിച്ച് സാധുവായ രേഖകൾ അപ്‌ലോഡ്‌ ചെയ്ത് ന്യൂനതകൾ പരിഹരിക്കണം. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ ഫെബ്രുവരി 10നു വൈകിട്ട് നാലിനു മുൻപ് ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യണം. സർട്ടിഫിക്കറ്റുകളിലെ ന്യൂനതകൾ യഥാസമയം പരിഹരിച്ചില്ലെങ്കിൽ അർഹമായ സംവരണ ആനുകൂല്യങ്ങൾ ഉൾപ്പെടെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ന്യൂനതകൾ പരിഹരിക്കുന്നതിന് മറ്റൊരു അവസരം നൽകില്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.

Leave a Reply

Your email address will not be published. Required fields are marked *