Your Image Description Your Image Description

ബഹ്‌റൈനിൽ ശൈത്യകാലം അടുത്തെത്തിയതിന്റെ സൂചനകൾ എന്നോണം ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പക്ഷിവർഗ്ഗത്തിൽപ്പെട്ട സൗത്ത് അമേരിക്കൻ പക്ഷിയായ ഫ്ലെമിംഗോയാണ് ബഹ്റൈനിലേക്ക് കൂട്ടത്തോടെ എത്തിയിരിക്കുന്നത്. കാഴ്ചയിൽ ഏറ്റവും ഭംഗിയുള്ള ഈ പക്ഷികൾ എല്ലാ വർഷവും നവംബർ അവസാന വാരം മുതൽ  എത്തിത്തുടങ്ങാറുണ്ട്. ബഹ്‌റൈനിലെ എയർപോർട്ടിന് സമീപത്തെ ചെറിയ താടകത്തിലും സിത്രയിലെ നബീസല, ബുദയ്യ തുടങ്ങിയ പ്രദേശങ്ങളിലെ കടൽത്തീരങ്ങളിലുമാണ് ഇവ കൂട്ടമായി പറന്നെത്തുന്നത്.

ഓരോ വർഷവും ആയിരക്കണക്കിന്  ഫ്ലമിംഗോകളുടെ സാമീപ്യത്തിനാണ്  ബഹ്‌റൈൻ സാക്ഷ്യം വഹിക്കുന്നത്. അമേരിക്കൻ  ഭൂഖണ്ഡങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് കൂട്ടമായാണ് ഈ പക്ഷികൾ ഇവിടെ എത്തിച്ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *