Your Image Description Your Image Description

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ജെ.എം.എം നേതാവ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തു.

രാജ്ഭവനിലെ ദർബാള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലികൊടുത്തു.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ചംപായിയെ വ്യാഴാഴ്ച അർധ രാത്രിയാണ് ഗവർണർ സർക്കാർ രൂപവത്കരണത്തിനായി ക്ഷണിച്ചത്. പത്തു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസമാണ് ചംപായ് സോറന്‍റെ സത്യപ്രതിജ്ഞ.

നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ചംപായ് സോറൻ 43 എം.എല്‍.എമാരുടെ പിന്തുണക്കത്തുമായി രാജ്‍ഭവനിലെത്തി വ്യാഴാഴ്ച ഗവർണറെ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *