Your Image Description Your Image Description

മൊബൈൽ ഫോൺ നിർമാതാക്കളായ വിവോ ഇന്ത്യയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്തിട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസിൽ മൂന്നുപേരെക്കൂടി ഇ.ഡി. അറസ്റ്റുചെയ്തു. ആരെല്ലാമാണ് അറസ്റ്റിലായതെന്ന് ഇ.ഡി. വെളിപ്പെടുത്തിയിട്ടില്ല. നേരത്തേ കേസിൽ നാലുപേരെ അറസ്റ്റുചെയ്തിരുന്നു. ലാവ ഇന്റർനാഷണൽ കമ്പനി മാനേജിങ് ഡയറക്ടർ ഹരി ഓം റായ്, ചൈനീസ് പൗരനായ ആൻഡ്രൂ കുവാങ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരാണ് പിടിയിലായത്. ഇവർ നിലവിൽ റിമാൻഡിലാണ്.

2014-നും 2021-നും ഇടയിലായി ഇന്ത്യയിൽനിന്ന് വിവോ ഒരു ലക്ഷം കോടി രൂപ ഷെൽ കമ്പനികൾ വഴി വകമാറ്റി കൊണ്ടുപോയിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ ഇ.ഡി. പറയുന്നത്. ഇതിന്റെഭാഗമായി വിവോ ഇന്ത്യ പ്രവർത്തനം തുടങ്ങിയശേഷം ഇന്ത്യയിൽ 19 കമ്പനികൾ രജിസ്റ്റർചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇവയുടെ നിയന്ത്രണം ചൈനയിലെ വിവോ മൊബൈൽ കമ്യൂണിക്കേഷൻ കമ്പനിക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *