Your Image Description Your Image Description

മുംബൈ സർവകലാശാല ക്ഷേത്രമാനേജ്‌മെന്റിനെക്കുറിച്ച് പഠിപ്പിക്കുന്നു. ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സായിരിക്കുമിത്. മുംബൈ സർവകലാശാല അധികൃതർ ഓക്സ്‌ഫഡ് സെന്റർ ഫോർ ഹിന്ദു സ്റ്റഡീസുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ഓൺലൈൻ പഠനസൗകര്യവും ഉണ്ടായിരിക്കും.

ഹൈന്ദവ ഫിലോസഫിയെക്കുറിച്ചും ക്ഷേത്രങ്ങൾ എങ്ങനെ മെച്ചപ്പെട്ടനിലയിൽ പ്രവർത്തിപ്പിക്കാം എന്നതിനെക്കുറിച്ചും പഠിപ്പിക്കും. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായിട്ടാണ് കോഴ്‌സ്. ജമ്‌നാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അൽകേശ് ദിനേശ് മോഡി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് ടെമ്പിൾ മാനേജ്‌മെന്റിനെക്കുറിച്ചുള്ള പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ക്ഷേത്രത്തിലെത്തുന്നവർക്ക് സുഗമമായി ദർശനം നടത്തുന്നതിൽ അവലംബിക്കേണ്ട കാര്യങ്ങൾമുതൽ കാര്യക്ഷമമായി ക്ഷേത്രത്തിന്റെ ദൈനംദിനകാര്യങ്ങൾ എങ്ങനെ ചെയ്യാമെന്നുള്ളതിൽ അറിവുനൽകുന്ന ക്ലാസുകൾവരെയാണ്‌ തയ്യാറാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *