Your Image Description Your Image Description

കൊച്ചി: പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തിൽ രണ്ടാനച്ഛന് 83 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

2021 ഓഗസ്റ്റില്‍ കുറുപ്പുംപടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തിൽ അസം സ്വദേശിയെയാണ് പെരുമ്ബാവൂര്‍ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ഇതരസംസ്ഥാന തൊഴിലാളിയായ പെണ്‍കുട്ടിയുടെ അമ്മയോടൊപ്പം പ്ലൈവുഡ് കമ്ബനിയില്‍ ജോലി ചെയ്തിരുന്ന പ്രതി ഇവരുമായി അടുപ്പത്തിലായി കൂടെ താമസിക്കുകയായിരുന്നു.

 

പിന്നീട് അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി.

അഞ്ചു തവണ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിക്ക് ദേഹ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ഡോക്ടര്‍ വിവരമറിച്ചതിനെത്തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *