Your Image Description Your Image Description

സന്ദർശകർക്കും താമസക്കാർക്കും പാരിസ്ഥിതിക അവബോധം വർധിപ്പിക്കാനായി ഷാർജ അൽ ഹംരിയ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രചാരണം തുടരുന്നു. പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്വം വർധിപ്പിക്കാനാണ് ‘വൃത്തിയുള്ള പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം’ എന്ന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഉദ്യോഗസ്ഥർ നേരിട്ടെത്തി പല പ്രദേശങ്ങളിലും സന്ദർശകർക്ക് ലഘുലേഖകൾ നൽകുന്നുണ്ടെന്ന് മുനിസിപ്പാലിറ്റിയിലെ നിയമകാര്യവകുപ്പ് മേധാവി അമ്മാർ അലി അൽ മുഹൈറി പറഞ്ഞു.മാലിന്യനിർമാർജനത്തിനായി പ്രത്യേക ബാഗുകൾ വിതരണംചെയ്യുക, പുനഃചംക്രമണത്തിനായി മാലിന്യങ്ങൾ ശേഖരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കാമ്പയിൻ വിജയകരമായി കൈവരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *