Your Image Description Your Image Description

മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളം 50ാം വാർഷികത്തിന്‍റെ നിറവിൽ. ആദ്യ കാലത്ത്​ സീബ് എയർപോർട്ട് എന്ന പേരിലായിരുന്നു വിമാനത്താവളം അറിയപ്പെട്ടിരുന്നത്​. ഇതിൽ ഒരു പാസഞ്ചർ ടെർമിനൽ കെട്ടിടം, റൺവേ, ചെറിയ കാർഗോ, മെയിന്റനൻസ് സൗകര്യങ്ങൾ എന്നിവയായിരുന്നു ഉണ്ടായിരുന്നത്​. നെതർലാൻഡ്‌സ് എയർപോർട്ട് കൺസൾട്ടൻസി കമ്പനിക്ക് ആയിരുന്നു എയർപോർട്ടിന്‍റെ ഡിസൈൻ കരാറും നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തവും നൽകിയിരുന്നത്​.

റൺവേ, ടാക്സിവേകൾ, എയർക്രാഫ്റ്റ് സ്റ്റാൻഡുകൾ എന്നിവ നിർമ്മിക്കാനുള്ള ടെൻഡർ ജോനൗ ആൻഡ്​ പാരസ്കെവൈഡ്സ് ലിമിറ്റഡിനും ലഭിച്ചു. റൺവേ, പാസേജ് വേകൾ, എയർക്രാഫ്റ്റ് ബെർത്തുകൾ എന്നിവയുടെ നിർമ്മാണമായയിരുന്നു വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തിൽ ഉ​ൾപ്പെട്ടിരുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *