Home » Blog » kerala Max » ഇടതു മുന്നണി മദ്യനയത്തിലെ ജനവിരുദ്ധ നടപടികൾ യുഡിഎഫ് സർക്കാർ റദ്ദാക്കണം
IMG-20261031-WA0004

കൊച്ചി: മദ്യത്തിൻ്റെ ലഭ്യതയും വിതരണവും ഘട്ടംഘട്ടമായി കുറയ്ക്കുന്ന ജനക്ഷേമകരവും സുതാര്യവുമായ മദ്യനയം പ്രഖ്യാപിക്കണമെന്ന് കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.

എൽഡിഎഫ് സർക്കാരിൻ്റെ നയപരിപാടിയായ വീര്യം കുറഞ്ഞ മദ്യം ഹോർട്ടി വൈൻ എന്നിവ
യുഡിഎഫ് സർക്കാർ തുടങ്ങരുതെന്നും മദ്യനിരോധനത്തിൻ്റെ ആദ്യ ഘട്ടമായി മദ്യപർക്ക് ലിക്വർ പെർമിറ്റ് കാർഡ് ഏർപ്പെടുത്താമെന്നും മദ്യലഭ്യത പടിപടിയായി കുറച്ച് കൊണ്ട് വരുന്ന മദ്യനയം സർക്കാർ ആവിഷ്ക്കരിക്കണമെന്നും കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി നേതൃയോഗം ചൂണ്ടിക്കാട്ടി
തൂഫാൻ പോലുള്ള ലഹരി വിരുദ്ധ മുന്നേറ്റങ്ങൾ കൂടുതൽ ശക്തമാക്കണം.
മുൻ സർക്കാരിൻ്റെ മദ്യ നയത്തിലെ ജനവിരുദ്ധമായ എല്ലാ നിയമനടപടികളും നിരുപാധികം റദ്ദ് ചെയ്യപ്പെടണം. ജനദ്രോഹ നയങ്ങൾ പുനപരിശോധിക്കുകയും അതിനെതിരെ സമഗ്രമായ നിയമനിർമ്മാണം നടത്തുകയും വേണം.
സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡൻറ്ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ഡോ.കെ രാധകൃഷ്ണൻ, ജെയിംസ് കോറമ്പേൽ, കെ കെ വാമലോചനൻ, കെ.വി ജോണി, എം എൽ ജോസഫ്, വിജയൻ പി. മുണ്ടിയാത്ത്,കെ കെ സൈനബ, മർക്കോസ് എബ്രാഹാം ,പി പി സുശീല , ജേക്കബ് ഫിലിപ്പ്, തോമസ് മറ്റപ്പിള്ളി,ബെന്നി പൈനാടത്ത്, സിബി ആൻ്റണി ടി. വൈ
ഷിബു എന്നിവർ പ്രസംഗിച്ചു .

ഫോട്ടോ കുറിപ്പ്:കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി നേതൃയോഗം സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി

പോൾ ഉദ്ഘാടനം ചെയ്യുന്നു.
ഡോ. കെ രാധ കൃഷ്ണൻ, ഹിൽട്ടൺ ചാൾസ്, കെ കെ സൈനബ, ബെന്നി പൈനാടത്ത്, വിജയൻ പി മുണ്ടിയാത്ത്,ഷൈബി പാപ്പച്ചൻ, കെ കെ വാമലോചനൻ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *