Home » Blog » kerala Max » മഞ്ഞപ്രയിൽ ഇന്ദിര ഗാന്ധി രക്ത സാക്ഷിത്വ ദിനവും സർദാർ വല്ലഭായ് പട്ടേൽ ജന്മദിന ആചരണവും ഇന്ന് നടക്കും
IMG-20261031-WA0002

മഞ്ഞപ്ര : മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും ഇന്ത്യയുടെ ഉരുക്കു മനുഷ്യനായി അറിയപ്പെടുന്ന പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിന അനുസ്മരണ സമ്മേളനവും ഇന്ന് ( 31 ശനി) വിവിധ പരിപാടികളോടെ ആചരിക്കും കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 9 ന് മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിലും, ഇന്ദിര ഗാന്ധി

കൾചറൽ ഫോറം സംഘടിപ്പിക്കുന്ന രക്തസാക്ഷിത്വ ദിനാചരണം രാവിലെ 8.30 ന് വടക്കുംഭാഗം പി.വി. ജോർജ് സ്മാരക സെൻ്ററിന് സമീപത്ത് നടത്തും. പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രപ്പുര ജംഗ്ഷനിൽയിൽ രാവിലെ 8 ന് അനുസ്‌മരണ സമ്മേളനവും ഉണ്ടായിരിക്കും. ഇരു നേതാക്കളുടെയും
ഛായചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി അനുസ്‌മരണവും ആദരവും അർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *