Home » Blog » kerala Max » ദീപാവലിക്ക് ഫയർക്രാക്കർ ഇൻഷുറൻസുമായി ഫോൺപേ
IMG-20261030-WA0004

കൊച്ചി: ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കാൻ ഫോൺപേ ഫയർക്രാക്കർ ഇൻഷുറൻസ് അവതരിപ്പിച്ചു. ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസിന്റെ പിന്തുണയോടെ ലഭ്യമാകുന്ന പോളിസിയിൽ 25,000 രൂപ വരെ മെഡിക്കൽ പരിരക്ഷ ലഭിക്കും. 11 രൂപ, 21 രൂപ പ്രീമിയങ്ങളിൽ യഥാക്രമം 11, 30 ദിവസത്തെ പരിരക്ഷ ലഭിക്കുന്ന രണ്ട് പ്ലാനുകളുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ, ഡേ കെയർ ചികിത്സ എന്നിവയ്ക്കൊപ്പം അപകടമരണത്തിന് 25,000 രൂപയുടെ ആനുകൂല്യവും ലഭ്യമാണ്. പോളിസി ഉടമയ്ക്കും പങ്കാളിക്കും രണ്ട് ആശ്രിത കുട്ടികൾക്കും ചികിത്സാ പരിരക്ഷ ലഭിക്കും. ഫോൺപേ ആപ്പിലൂടെ ഉപയോക്താക്കൾക്ക് ഇൻഷുറൻസ് വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *