
കൊച്ചി: പ്രമുഖ ഫൈൻ ജ്വല്ലറി ബ്രാൻഡുകളിലൊന്നായ മിഅ ബൈ തനിഷ്ക്, ഉത്സവ ദീപങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട പുതിയ ആഭരണ ശേഖരമായ ‘ലൈറ്റ്സ്കേപ്സ്’ പുറത്തിറക്കി. പ്ലെയിൻ ഗോൾഡ്, നാച്ചുറൽ ഡയമണ്ടുകൾ, നിറമുള്ള കല്ലുകൾ എന്നിവയിലായി 230-ലധികം ഡിസൈനുകൾ അവതരിപ്പിക്കുന്ന ഈ കളക്ഷൻ തനതായ കരകൗശലവിദ്യയും ആധുനിക ശൈലിയും ഒരുമിച്ച് ചേർക്കുന്നവയാണ്.
സമ്മാനങ്ങൾ നൽകാൻ അനുയോജ്യമായ രീതിയിൽ, 50,000 രൂപയ്ക്ക് താഴെ വിലവരുന്ന ഫൈൻ ജ്വല്ലറികളുടെ വലിയൊരു നിര തന്നെ ഈ കളക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 9, 14 കാരറ്റ് സ്വർണത്തിൽ ലഭ്യമായ ഈ ആഭരണ ശേഖരത്തിൽ, ദൈനംദിന ഉപയോഗത്തിനുള്ള ലളിതമായ ആഭരണങ്ങൾ മുതൽ ഉത്സവ അവസരങ്ങൾക്കായുള്ള സ്റ്റേറ്റ്മെന്റ് ഡിസൈനുകൾ വരെ ഉൾപ്പെടുന്നു. മനോഹരമായ ജുംകികൾ, ശിൽപചാതുരിയുള്ള ഡാംഗ്ലറുകൾ, നെക്ലേസുകൾ, പെൻഡന്റുകൾ, മോതിരങ്ങൾ, ബ്രേസ്ലെറ്റുകൾ എന്നിവ ഇതിൽ ലഭ്യമാണ്.
ഒഴുകുന്ന സ്വർണ രൂപങ്ങൾ, സങ്കീർണമായ ഡയമണ്ട് ക്രമീകരണങ്ങൾ, ലെയേർഡ് സിലൗട്ടുകൾ, പ്രകാശത്തെ മനോഹരമായി ഒപ്പിയെടുക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന തനതായ പ്രതലങ്ങൾ എന്നിവയാണ് ഈ കളക്ഷനെ വ്യത്യസ്തമാക്കുന്നത്. പ്രത്യേക സർഫേസ്-ഫിനിഷിംഗ് സാങ്കേതികവിദ്യകൾ ഡിസൈനുകൾക്ക് കൂടുതൽ ആഴവും തിളക്കവും നൽകുകയും, ഓരോ ആഭരണത്തിനും ഒരു സമകാലിക സ്വഭാവം നൽകുകയും ചെയ്യുന്നു.
ലൈറ്റ്സ്കേപ്സ് കളക്ഷന്റെ ഭാഗമായിത്തന്നെ, മിഅ ലൈറ്റ്സ്കേപ്സ്-കളർ എഡിറ്റ് എന്ന പേരിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 9 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച 67 ഡിസൈനുകൾ കൂടി മിഅ അവതരിപ്പിക്കുന്നുണ്ട്. ദൈനംദിന ഉപയോഗത്തിനുള്ള സ്റ്റഡുകൾ, വർണാഭമായ പെൻഡന്റുകൾ, സ്റ്റാക്കബിൾ മോതിരങ്ങൾ, ബോൾഡ് കോക്ടെയിൽ മോതിരങ്ങൾ, ലാരിയറ്റ് നെക്ലേസുകൾ എന്നിവ ഈ എഡിറ്റിൽ ഉൾപ്പെടുന്നു. നവരത്ന ആഭരണങ്ങളുടെ ആധുനിക പതിപ്പുകൾ, മാറ്റാവുന്ന ഹൂപ്പുകൾ, പല രീതിയിൽ അണിയാൻ കഴിയുന്ന ഡ്രോപ്പ് കമ്മലുകൾ എന്നിവ ഇതിലെ പ്രധാന ആകർഷണങ്ങളാണ്.
ഒഴുകിയിറങ്ങുന്ന പ്രകാശധാരകൾ, വെള്ളത്തിലെ പ്രതിഫലനങ്ങൾ, മിന്നിത്തിളങ്ങുന്ന ദീപശിഖകൾ എന്നിവയുടെ മനോഹാരിത ആധുനിക ജ്വല്ലറി ഡിസൈനുകളിലേക്ക് സന്നിവേശിച്ചാണ് ഈ ആഭരണങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ദൈനംദിന ഉപയോഗത്തിനും ആഘോഷവേളകൾക്കും ഒരുപോലെ ഇണങ്ങുന്ന രീതിയിലാണ് ഇവയുടെ രൂപകൽപ്പന.
രാജ്യത്തുടനീളമുള്ള 320-ലധികം മിഅ ബൈ തനിഷ്ക് സ്റ്റോറുകളിലും, മിഅ ആപ്പിലും, വെബ്സൈറ്റിലും ലൈറ്റ്സ്കേപ്സ് കളക്ഷൻ ലഭ്യമാണ്.
