
കൊച്ചി: സൈബർ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി എച്ച്ഡിഎഫ്സി ബാങ്ക് നടത്തിയ ‘സൈബർ ഫ്രോഡ് സുരക്ഷ’ ക്യാമ്പയിനിലൂടെ 1.8 ലക്ഷത്തിലധികം പേർക്ക് പരിശീലനം നൽകി. 2026 ജൂലൈ മുതൽ ഒക്ടോബർ വരെ രാജ്യത്തുടനീളം 8,800-ലധികം ബോധവത്കരണ ശിൽപശാലകളാണ് സംഘടിപ്പിച്ചത്. വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ഉപഭോക്താക്കൾ, ജീവനക്കാർ തുടങ്ങിയവർക്കായി നടത്തിയ പരിപാടികളിൽ ഡിജിറ്റൽ അറസ്റ്റ്, നിക്ഷേപ തട്ടിപ്പ്, ജോലി തട്ടിപ്പ്, ക്യുആർ കോഡ് തട്ടിപ്പ് എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ഒടിപി, സിവിവി, യുപിഐ പിൻ തുടങ്ങിയ രഹസ്യ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും ബാങ്ക് നിർദേശിച്ചു. സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും ബാങ്ക് അറിയിച്ചു.
