Your Image Description Your Image Description

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഒരുക്കങ്ങൾ അവലോകനം ചെയ്തു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗളിന്റ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് സംശുദ്ധമായി നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഒഴിവാക്കലും കൂട്ടിച്ചേർക്കലും കൃത്യതയോടെ നടപ്പിലാക്കി വോട്ടർ പട്ടിക കൃത്യമാക്കണം. ബൂത്ത് ലെവൽ ഓഫീസർമാർ ഭവന സന്ദർശനം നടത്തി തെറ്റുകൾ ഇല്ലാത്ത വോട്ടർപട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ കൃത്യമായി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വോട്ട് ചെയ്യുന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ആവശ്യമായ നടപടികൾ ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മണ്ഡലങ്ങളും തിരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർ പ്രവർത്തനങ്ങളെ കുറിച്ചുള്ള നിർദേശങ്ങളും ഉദ്യോഗസ്ഥർക്ക് നൽകി. ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷിന്റെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.
ജില്ലാ കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *