Your Image Description Your Image Description

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ ഓരോന്നായി സ്മാർട്ട് നിലവാരത്തിലേക്ക് ഉയരുകയാണ്. വാരപ്പെട്ടി ഇഞ്ചൂരിലെ 97-ാം നമ്പർ അങ്കണവാടിയാണ് സ്മാർട്ട് നിലവാരത്തിൽ നാടിനു സമർപ്പിച്ചത്. ഡീൻ കുര്യാക്കോസ് എം.പിയായിരുന്നു അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടിയുടെ പണി പൂർത്തീകരിച്ചത്.
അത്യാധുനിക നിലവാരത്തിലാണ് അങ്കണവാടി ഒരുക്കിയിരിക്കുന്നത്. പഠനത്തിനും വിനോദത്തിനും കുട്ടികളുടെ മാനസികവികാസത്തിനും ഉതകുന്ന വിധത്തിലാണ് ഓരോ സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കളിക്കാനുള്ള ഉപകരണങ്ങൾ, വർണ്ണാഭമായ ചുവരുകൾ, ഫർണിച്ചറുകൾ, ടെലിവിഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഓരോ സ്മാർട്ട് അങ്കണവാടികളിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഗ്രാമപഞ്ചായത്തിൽ ആകെ 20 അങ്കണവാടികളാണുള്ളത്. ഇതിനകം ഇതിൽ ആറെണ്ണം സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തി. വരുന്ന രണ്ടു വർഷത്തിനുള്ളിൽ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *