Your Image Description Your Image Description

കാഴ്ചക്കാരുടെ മനംനിറച്ച് ഇലഞ്ഞി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച സർഗോത്സവ്- 2024 ഭിന്നശേഷി കലോത്സവം. വ്യത്യസ്തമായ കഴിവുള്ള ഭിന്നശേഷി കുട്ടികൾക്ക് അവ പ്രകടിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർഗോത്സവ്- 2024 സംഘടിപ്പിച്ചത്. ഇലഞ്ഞി ഫാമിലി ഹെൽത്ത് സെൻ്റർ ഹാളിൽ സംഘടിപ്പിച്ച കലോത്സവം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആശ സനൽ ഉദ്ഘാടനം ചെയ്തു .

അങ്കണവാടി പ്രവർത്തകരുടെ മേൽനോട്ടത്തിൽ നടത്തിയ കലോത്സവത്തിൽ വിവിധ രീതിയിലുള്ള കലാപരിപാടികൾ നടത്തി. മായ മാത്യു എന്ന കലാകാരി വരച്ച, ഗ്രാമപഞ്ചായത്ത്, പ്രസിഡൻ്റിൻ്റെ ചിത്രം ഏറെ ശ്രെദ്ധ ആകർഷിച്ചു. പാട്ട്, ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ കാഴ്ചക്കാർക്ക് സർഗോത്സവം പുതുഅനുഭവമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രീതി അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം പി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിനി ജിജോയി, ബ്ലോക്ക് പഞ്ചായത്ത്‌ ആക്ടിങ് പ്രസിഡന്റ്‌ എൽസി ടോമി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷേർലി ജോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്സൺ മാജി സന്തോഷ്‌, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഷീലാ ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി എബ്രാഹം, ജയാശീ സനൽ, സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ, സന്തോഷ്‌ കോരപ്പിള്ള, സുജിതാ സദൻ, ഐ സി ഡി എസ് കോ ഓർഡിനേറ്റർ റ്റി ജീന, ഗ്രാമഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ,ആശ പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *