Your Image Description Your Image Description

പാലക്കാട്: ആകെയുണ്ടായിരുന്ന വീട് കാറ്റിലും മഴയിലും തകർന്നു വീണതോടെ താത്കാലിക ഷെഡിൽ ദുരിത ജീവിതം നയിക്കുകയാണ് പാലക്കാട് പുതുപരിയാരം സ്വദേശികളായ ഓമനയും ഷൺമുഖവും. ശരീരം തളർന്ന ഭർത്താവിന് മൂന്നു നേരം ഭക്ഷണം നൽകാൻ പോലും കഷ്ടപ്പെടുകയാണ് ഓമന. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഈ വയോധികർ.

ഓമനയെ വിവാഹംകഴിക്കുമ്പോൾ വീട് ഓലപ്പുരയായിരുന്നു. കൂലിപ്പണിയെടുത്തും വീട്ടുജോലി ചെയ്തും ഓമനയും ഷൺമുഖവും 6 സെന്‍റ് ഭൂമിയിൽ ഓടിട്ട വീട് വെച്ചു . രണ്ട് വർഷം മുമ്പ് ചെയ്ത മഴയിൽ ആ വീട് തകർന്നു. ഒരു ഭാഗം തളർന്നു കിടക്കുന്ന ഭർത്താവിനെയും കൊണ്ട് ഓമന അന്ന് രാത്രി അയൽവാസികളുടെ വീടുകളിൽ അഭയം തേടി. അതിനു ശേഷം ഒറ്റമുറി ഷെഡിലേക്ക് താമസം മാറുകയായിരുന്നു.

വേനലിൽ ഷീറ്റ് പഴുത്താൽ അവിടെ കിടക്കാൻ സാധിക്കില്ല അപ്പോൾ കിടപ്പ് മുറ്റത്തേക്ക് മാറ്റും. വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പട്ടികയിൽ 162 ആം സ്ഥാനത്താണ്. വീടിന്‍റെ ആധാരം പണയം വെച്ചെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കിൽ നിന്ന് ജപ്തി ഭീഷണിയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *