Your Image Description Your Image Description

ഗിഫ്റ്റ് സിറ്റിയെ മദ്യനിരോധനത്തില്‍ നിന്നും ഒഴിവാക്കി ഗുജറാത്ത് സര്‍ക്കാര്‍. ആഗോള ബിസിനസ്‌
ആവാസവ്യവസ്ഥയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനത്തില്‍ നിന്നും ഗിഫ്റ്റ് സിറ്റിയെ ഒഴിവാക്കിയത്.ഗിഫ്റ്റ് സിറ്റിയിലുള്ള കമ്പനികളിലെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മദ്യപിക്കാനുള്ള അനുമതിയും സ്ഥിര ജീവനക്കാരുടെ സാന്നിധ്യത്തില്‍ മദ്യപിക്കാനായി സന്ദര്‍ശകര്‍ക്ക് താത്കാലിക പെര്‍മിറ്റും ഇനി ലഭിക്കും.

ഓസ്‌ട്രേലിയന്‍ ഡീക്കിന്‍ സര്‍വകലാശാലയുടെ ഓഫ്‌ഷോര്‍ കാമ്പസ് ഗിഫ്റ്റ് സിറ്റിയില്‍ തുറക്കുമെന്ന പ്രതീക്ഷയോടെ നടത്തുന്ന പത്താമത് ത്രിദിന ഗുജറാത്ത് സമ്മിറ്റ് തുടങ്ങുന്നതിന് മൂന്നാഴ്ച മുന്‍പാണ് നിരോധനം ഒഴിവാക്കുന്നത്.’ഒരു ആഗോള സാമ്പത്തിക, സാങ്കേതിക ഹബ്ബാണ്‌ ഗിഫ്റ്റ് സിറ്റി. ഇവിടെ ആഗോള നിക്ഷേപകര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും ദേശീയ അന്തര്‍ദേശീയ കമ്പിനികള്‍ക്കും ആഗോള ബിസിനസ് ആവാസവ്യവസ്ഥ ഒരുക്കുവാനായി വൈന്‍ ആന്‍ഡ് ഡൈന്‍ സൗകര്യം അനുവദിച്ചുക്കൊണ്ട് നിരോധനനിയമത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ഒരു സുപ്രധാന തീരുമാനം വെള്ളിയാഴ്ച എടുത്തിട്ടുണ്ട്’, സംസ്ഥാന എക്‌സൈസ് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *