തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ അസിസ്റ്റന്റ് കണ്‍സർവേറ്റർ ഓഫീസർ നിയമന വിവാദത്തിൽ സർക്കാരിന്റെ അന്വേഷണ നീക്കം. ഈ വിഷയത്തിൽ മന്ത്രി ഒ. ജെ. ജെനീഷ് സ്പെഷ്യല്‍ സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമന പട്ടികയിൽ ഒരു ഉദ്യോഗാർത്ഥി മാത്രം ഉൾപ്പെട്ടതും, യോഗ്യതകളിൽ ഇളവ് വരുത്തി അട്ടിമറി നടത്തിയെന്ന ആരോപണവും ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. യൂത്ത് കോൺഗ്രസ് ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നെങ്കിലും കനത്ത പ്രതിഷേധത്തിനിടയിലും പിഎസ്സി അഭിമുഖം പൂർത്തിയാക്കിയിരുന്നു. പുരാരേഖ ഡയറക്ടർ ഈ വിഷയത്തിൽ നേരത്തെ തന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
