Your Image Description Your Image Description

എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ ബസ് എ350-900 വൈഡ് ബോഡി വിമാനം ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ എയര്‍ബസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറപ്പെട്ട VT-JRA എന്ന രജിസ്‌ട്രേഷനിലുള്ള വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 01:46-നാണ് ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങിയത്. ഇതോടെ രാജ്യത്ത് എ350 വിമാനം അവതരിപ്പിക്കുന്ന ആദ്യ എയര്‍ലൈനായിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ.

യൂറോപ്യന്‍ കമ്പനിയായ എയര്‍ബസിന് 250 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറാണ് എയര്‍ ഇന്ത്യ നല്‍കിയത്. ഇതില്‍ ആദ്യവിമാനമാണ് ഇപ്പോള്‍ എത്തിയത്. ഓര്‍ഡര്‍ ചെയ്ത 250 എണ്ണത്തില്‍ 20 എണ്ണം എ350-900 വൈഡ് ബോഡി വിമാനങ്ങളാണ്. ഇതിന് പുറമെ 20 എ350-1000 വിമാനങ്ങളും 210 എ320 നിയോ നാരോബോഡി വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തത്. അടുത്ത മാര്‍ച്ച് മാസത്തില്‍ അഞ്ച് എ350-900 വൈഡ് ബോഡി വിമാനങ്ങള്‍ കൂടി എയര്‍ ഇന്ത്യയ്ക്കായി എത്തും.

Leave a Reply

Your email address will not be published. Required fields are marked *