Home » Blog » kerala Max » സ്പന്ദനം 2026 കുടുംബസംഗമം സംഘടിപ്പിച്ചു
IMG-20260817-WA0016

കൊട്ടാരക്കര: കെഫാഖിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്പന്ദനം 2026 കുടുംബസംഗമം കൊട്ടാരക്കരയിൽ നടന്നു. കെഫാഖ് പ്രസിഡന്റ് ബിനേഷ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ജോബിൻ പണിക്കർ സ്വാഗതം ആശംസിച്ചു.

കെഫാഖിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കാലയളവിൽ നടപ്പാക്കിയ വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഹ്രസ്വ വീഡിയോ അവതരണം ചടങ്ങിൽ പ്രദർശിപ്പിച്ചു.

ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ജ്യോതികുമാർ ചാമക്കാല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടർ (റിട്ട.) അനിൽകുമാർ ബാലകൃഷ്ണൻ, ടൈറ്റസ് ജോൺ, സജി വാളകം, രാജഗോപാലൻ നായർ, ടിൻസി ജോബി, അനിൽകുമാർ, ജോബി ബേബി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കെഫാഖ് അംഗങ്ങളുടെ മക്കളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും അവരുടെ തുടർപഠനത്തിനും ഭാവി പ്രവർത്തനങ്ങൾക്കും ആശംസകൾ നേരുകയും ചെയ്തു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. കെഫാഖ് അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. കെഫാഖിന്റെ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെയും കുടുംബങ്ങളുടെയും കൂട്ടായ പങ്കാളിത്തവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കുടുംബസംഗമം ശ്രദ്ധേയമായി.കെഫാഖ് വൈസ് പ്രസിഡന്റ് ബിജു പി. ജോൺ നന്ദി രേഖപ്പെടുത്തി.