മഞ്ഞപ്ര : ജില്ല കോൺഗ്രസ് കമ്മിറ്റി അംഗവുംഅങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന മഞ്ഞപ്ര പുന്നയ്ക്കൽ പി.വി ജോർജിൻ്റെ13 – മത് ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി.ഐ എൻ ടി യു സി ദേശീയ സെക്രട്ടറി കെ കെ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ദുർബല ജന വിഭാഗങ്ങൾക്കും തൊഴിലാളികൾക്കും തീരാ നഷ്ടമാണ് പി. വി ജോർജിൻ്റെ മരണം മൂലം സൃഷ്ടിച്ചത്. നാടിനും, സമൂഹത്തിനും,കോൺഗ്രസ് പ്രസ്ഥാനത്തിനും ഐ എൻ ടി യു സി ക്ക് വേണ്ടിയും നിരവധി കൊടിയ മർദ്ധനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള തൊഴിലാളി യൂണിയൻ നേതാവായിരുന്നു ഇട്ടിയച്ചൻ ജോർജെന്ന് അദ്ധേഹം പറഞ്ഞു. ഐ എൻ ടി യു സി വടക്കുംഭാഗം യൂണിറ്റ് ഇന്ദിര ഗാന്ധി കൾചറൽ ഫോറം മണ്ഡലംകമ്മിറ്റി എന്നിവ സംയുക്തമായി വടക്കുംഭാഗം ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മഞ്ഞപ്ര പുല്ലാത്താൻ കവല ചാറ്റു പാടം പുതിയ വഴി വെട്ടുന്നതിൽ അതിനിർണായക പങ്ക് വഹിച്ച ഇദ്ധേഹത്തിൻ്റെ ഓർമ്മക്കായി പി.വി ജോർജ് സ്മാരക റോഡ് എന്ന നാമകരണംനൽകണമെന്ന് ആവശ്യപ്പെട്ടു. 1967 ൽ മഞ്ഞപ്രയിൽ റബ്ബർ വെട്ട് സമരം ഉണ്ടായപ്പോൾ അതിന് നേതൃത്വം കൊടുത്താണ് ഇട്ടിയച്ചൻ ജോർജ് എന്ന പി.വി ജോർജ് രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നിട് പ്ലാൻ്റേഷൻ കോർപറേഷേനിൽ ഐഎൻടിയുസിക്കായി പ്രവർത്തനം നില ഉറപ്പിച്ചു.ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ഡിഫൻസിൻ്റെ കീഴിൽ അപ്രൻ്റീസ് ജോലി ചെയ്തു.മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. 1985 ഒക്ടോബർ 31 ന് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി യുടെ ചരമ വാർഷിക ദിനത്തിൽ ഓർമ്മക്കായി ഇദ്ധേഹം നട്ട മരം പിന്നീട്ട് ഈ വൃക്ഷത്തെ പിവി ജോർജ് സ്മാരക വൃക്ഷം എന്ന പേരിൽ അറിയപ്പെട്ടു. മാസങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണു. ഇവിടെയാണ് 13 വർഷങ്ങൾക്ക് മുൻപ് ജോർജ് കുഴഞ്ഞ് വീണ് മരിച്ചത്. ഈ സ്മരണ നില നിറുത്തുന്നതിന് വേണ്ടിയാണ് ഇവിടെ തന്നെ അനുസ്മരണ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 13വർഷമായി ഇദ്ധേഹത്തിൻ്റെ ഓർമ്മ ദിനത്തിൽ നാട്ടിൽ കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങായി തണലായി വസ്ത്രവിതരണം, കുട്ടികൾക്ക് പംനോപകരണ വിതരണം, മുതിർന്നവരെ ആദരിക്കലും അനുമോദിക്കലും അനാഥാലാ യങ്ങളിൽ ഭക്ഷണം കൊടുക്കൽ, മാരക രോഗങ്ങളാൽ കഴിയുന്നവർ കിടപ്പ് രോഗികൾ എന്നിവർക്ക് വിവിധ സഹായങ്ങൾ എത്തിച്ച് നൽകൽ. വിവിധമേഖലകളിൽ മികവ് തെളിച്ചവർക്ക് അവാർഡ് നൽകൽ എന്നിവ നൽകി വരുന്നു.
പ്രസിഡൻറ് ജോസൺ വി ആൻ്റണി അധ്യക്ഷത വഹിച്ചു.ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മുൻ എംഎൽഎ പി.ജെ ജോയി അനുസ്മരണ ദിന സന്ദേശം നൽകി. ജില്ല കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ മാത്യു തോമസ്, കെ.പി ബേബി, അഡ്വ.കെ എസ് ഷാജി, സാംസൺ ചാക്കോ, യുഡിഎഫ് കൺവീനർ ടിഎം വർഗീസ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത്, കറുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് ബാബു സാനി ,കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ്,കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസി മാടൻ , ഐ എൻ ടി യുസി, കോൺഗ്രസ്നേതാക്കളായ രാജൻ പല്ലൂർ, ബിജി സാജു, സിജു ഈരാളി, ടിനു മോമ്പിൻസ്, സുഭാഷ് ബാലചന്ദ്രൻ , സെബാസറ്റ്യൻ കൊട്ടേ ക്കാലി, ബിജു കാവുങ്ങ, ഡേവീസ് മണവാളൻ, ജോമോൻ ദേവസി , ജോൺസൺ എലിഞ്ഞേലി, ജോയ് അറയ്ക്ക, ഷൈബി പാപ്പച്ചൻ, ജോഷി പടയാടൻ, ദിനു ജോർജ്, അലക്സ്ആൻറു ,കെ സോമശേഖരൻ പിള്ള, എം ഇ സെബാസറ്റ്യൻ, ജോസ് അരീക്കൽ , സോമൻ വാഴ് വേലിൽ, വിൽസൺ മാടൻ,പി.വി ജോബി, പൗലോസ് കീഴ്ത്തറ, സജി കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ചിത്രം : കോൺഗ്രസ് ജില്ല കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന പി വി ജോർജിൻ്റെ 13-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനവും സ്മാരകവും ഐ എൻ ടി യു സി ദേശീയ സെക്രട്ടറി കെ കെ ഇബ്രാഹിംകുട്ടി മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുന്നു.
