Your Image Description Your Image Description

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ചരക്കുകപ്പലിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ ആളപായമില്ല. ഇന്ത്യയിലെ വെരാവലിൽ നിന്ന് 200 കിലോമീറ്റർ (120 മൈൽ) തെക്കുപടിഞ്ഞാറായാണ് സംഭവം. ലൈബീരിയയുടെ പതാകയുള്ള, ഇസ്രയേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തെതുടർന്ന് യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, മറ്റ് കപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് യു.കെ. മാരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, ആഗോള മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവ ആക്രമണം നടന്നത് സ്ഥിരീകരിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് കപ്പലില്‍ തീപടർന്നു.

Leave a Reply

Your email address will not be published. Required fields are marked *