Your Image Description Your Image Description

കളമശ്ശേരി എച്ച്.എം. ടി. ജംഗ്ഷൻ വികസന പദ്ധതിയിൽ റെയിൽവേ മേൽപ്പാലം  വീതി കൂട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നിയമ – വ്യവസായ – കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനോടനുബന്ധിച്ച് കേരള റോഡ് ഫണ്ട്സ് ബോർഡ് (കെ.ആർ.എഫ്.ബി), റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ കേരള (ആർ.ബി.ഡി.സി.കെ), റെയിൽവേ എന്നിവർ സംയുക്തമായി സ്ഥല പരിശോധന നടത്തണമെന്ന് മന്ത്രി നിർദേശിച്ചു.

പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എച്ച്.എം. ടി. ജംഗ്ഷൻ വികസനം ജില്ലയിലെ പ്രധാന വികസന പദ്ധതിയാണ്. ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടുന്ന ജംഗ്ഷനുകളിൽ ഒന്നാണിത്.  റെയിൽവേ മേൽപ്പാലം കൂടി വീതി കൂട്ടിയാൽ മാത്രമേ വികസനം പൂർണമാകൂ. ഇത് പ്രാവർത്തികമാക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ്, കെ.ആർ.എഫ്.ബി, കിഫ്ബി, റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *