കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കെ സി ബി സി മദ്യ ലഹരി വിരുദ്ധസമിതി.
മദ്യപാനത്തിലും ലഹരി ശീലത്തിലും നിന്ന് ജനങ്ങളെ അകറ്റുന്ന നടപടിയാണ് യുഡിഎഫ് സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നത്.
ലഹരി കുറഞ്ഞതെന്ന പേരിൽ മദ്യം ഒഴുക്കരുത്. കഴിഞ്ഞ സർക്കാരിൻ്റെ നയമെന്ന പേരിൽ യുഡിഎഫ് സർക്കാർ തെറ്റായ നിലപാടുകളെടുക്കുന്നത് അംഗീകരിക്കാനകില്ല. തെറ്റായ മദ്യനയങ്ങളെ ശക്തമായി എതിർക്കുകയും എന്നാൽ ജനപക്ഷ തീരുമാനങ്ങളോട് സഹകരിക്കുവാനും യോഗം തീരുമാനിച്ചു. ലഹരിമരുന്ന് നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് നന്നായി പ്രവർത്തിച്ച് വരുന്നതിനെ കെ സി ബിസി മദ്യ ലഹരി വിരുദ്ധ സമിതി എറണാകുളം അങ്കമാലി മേജർ അതിരൂപത നേതൃയോഗം അഭിനന്ദിച്ചു. ബജറ്റിലെ മദ്യ നികുതി തീരുമാനം സർക്കാർ എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി ശക്തമായ ജനകീയ പ്രതിഷേധ സമരങ്ങൾക്ക് വരും നാളുകളിൽ രൂപം കൊടുക്കുവാനും തീരുമാനമെടുത്തു മദ്യവ്യാപനത്തിന് അനൂകൂലമായ ഒരു തീരുമാനവും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. സമിതിയുടെ നേതൃത്വത്തിൽ ഇതിനെതിരെ ഒപ്പ് സമാഹരണം നടത്തി ബദ്ധപ്പെട്ടവർക്ക് നൽകാനും തീരുമാനിച്ചു
സമിതി മേജർ അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ നേതൃ യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് കെ.എ പൗലോസ് അധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, ജോസ് പടയാട്ടി, ചെറിയാൻ മുണ്ടാടൻ, ജോൺസൺ പാട്ടത്തിൽ, സിസറ്റർ മരിയൂസ, കെ.വി ജോണി,ജോർജ് ഇമ്മാനുവൽ, ബെന്നി പൈനാടത്ത്, ജോണി പിടിയത്ത്, ജോസി വർഗീസ്, ഷീല ജോസ് എന്നിവർ പ്രസംഗിച്ചു.
