Your Image Description Your Image Description

വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം വൈ​ദ്യു​തി, ജ​ല​വി​ത​ര​ണ സേ​വ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ അ​വ​ലോ​ക​നം ആ​രം​ഭി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കാ​ൻ വൈ​ദ്യു​തി വി​ത​ര​ണ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഖാ​ലി​ദ് അ​ൽ റ​ഷീ​ദ് അ​ധ്യ​ക്ഷ​നാ​യ പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു.

വൈ​ദ്യു​തി​യും വെ​ള്ള​വും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലെ ഘ​ട്ട​ങ്ങ​ളും ചെ​ല​വു​ക​ളും പ​ഠി​ക്കു​ക, സേ​വ​ന വി​പു​ലീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി കൃ​ത്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ക, വെ​ല്ലു​വി​ളി​ക​ൾ തി​രി​ച്ച​റി​യു​ക, ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ക എ​ന്നി​വ​യാ​ണ് സ​മി​തി​യു​ടെ ചു​മ​ത​ല. സാ​മ്പ​ത്തി​ക അ​ക്കൗ​ണ്ടി​ങ് രീ​തി​ക​ളും ക​മ്മി​റ്റി അ​വ​ലോ​ക​നം ചെ​യ്യും.

Related Posts