Your Image Description Your Image Description

സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടികൾ തുടരുന്നു. സൗദി-ജോർദാൻ അതിർത്തിയായ അൽ ഹദീദ ചെക്ക് പോസ്റ്റിൽ വെച്ച് ചെമ്മരിയാടുകളുടെ രോമങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാല് ലക്ഷത്തിലധികം വരുന്ന കാപ്റ്റഗൺ ഗുളികകൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ലഹരി ഗുളികകൾ സ്വീകരിക്കാനെത്തിയ മൂന്ന് പേരെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു.

സ്നിഫർ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മാരക ലഹരിവസ്തുക്കൾ കണ്ടെടുത്തത്. അറസ്റ്റിലായവർ ഏത് രാജ്യക്കാരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്ത് അടുത്ത ദിവസങ്ങളിലായി 40-ലേറെ പേർക്ക് മയക്കുമരുന്ന് കടത്ത് കേസിൽ വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തിലാണ് പുതിയ കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.

Related Posts