Your Image Description Your Image Description

വേനൽക്കാലത്ത് മഴയുടെ അളവ് വർധിപ്പിക്കാനും ജലസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് സൗദിയുടെ തലസ്ഥാനമായ റിയാദിൽ ആദ്യമായി നടപ്പാക്കിയ ക്ലൗഡ് സീഡിംഗ് പദ്ധതി വിജയകരമായി പൂർത്തിയാക്കി. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരീക്ഷണം, റിയാദിലെ ഒരു ഗവർണറേറ്റിലാണ് നടപ്പാക്കിയത്. 2006 മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും, റിയാദിൽ ഇത് ആദ്യമായാണ് നടപ്പിലാക്കുന്നത്.

മേഘങ്ങളെ ഉത്തേജിപ്പിച്ച് മഴയുണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തിയത്. പ്രത്യേക വിമാനങ്ങളും പരിശീലനം ലഭിച്ച വിദഗ്ദ്ധരും ഇതിനായി രംഗത്തുണ്ടായിരുന്നു. പദ്ധതി വിജയകരമായ സാഹചര്യത്തിൽ, ഇത് തലസ്ഥാനത്തും രാജ്യത്തുടനീളം വ്യാപകമാക്കായി പരീക്ഷിക്കും.

Related Posts