Your Image Description Your Image Description

ദുകമിലെ കോണ്‍സുലര്‍, പാസ്പോർട്ട്, വീസ സേവന കേന്ദ്രം ഇന്ന് മുതൽ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ റോക്ക് ഗാര്‍ഡന്‍ ഡിസ്ട്രിക്ടില്‍ പ്ലോട്ട് നമ്പര്‍ 49/51ല്‍ ആണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പാസ്‌പോര്‍ട്ട് പുതുക്കല്‍, വീസ നടപടികൾ, അറ്റസ്‌റ്റേഷന്‍, ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ അപേക്ഷാ നടപടികൾ തുടങ്ങി ഒട്ടനവധി സേവനങ്ങളാണ് പുതിയ കേന്ദ്രത്തിലുള്ളത്. അപേക്ഷകർ സേവനങ്ങൾക്കായി https://www.sgivsglobal-oman.com/മുഖേന മുന്‍കൂട്ടി ബുക്ക് ചെയ്യണം.

മസ്‌കത്ത്, സലാല, ഇബ്രി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പുതിയ കോൺസുലർ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയിരുന്നു. വരും ദിവസങ്ങളിലായി സുഹാര്‍, സൂര്‍, നിസ്‌വ, ഇബ്ര, ബുറൈമി, ഖസബ്, ബര്‍ക എന്നിവിടങ്ങളിലും പുതിയ കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും. കൂടുതൽ വിവരങ്ങള്‍ക്ക്: +968 76221929, +96876282008.

Related Posts