Your Image Description Your Image Description

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ശനിയാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ മൂന്നു പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. 65 വയസ്സുള്ള വയോധികനും19 വയസ്സുകാരനും 18 കാരിക്കും വെടിയേറ്റു. പെൺകുട്ടിയുടെ കഴുത്തിലാണ് മുറിവേറ്റതെന്നും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വക്താവ് പറഞ്ഞു.

വെസ്റ്റ് 44-ാം സ്ട്രീറ്റിന്റെയും 7-ാം അവന്യൂവിന്റെയും കവലക്കു സമീപം രണ്ട് ആളുകൾ തമ്മിലുള്ള വാക്കു തർക്കത്തെത്തുടർന്ന് പുലർച്ചെയോടെ വെടിവെപ്പു ശബ്ദം കേട്ടതായി പറയുന്നു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരുടെയും ആരോഗ്യനില ഗു​രുതരമല്ലെന്നും പൊലീസ് വക്താവ് പറഞ്ഞു.

Related Posts