Your Image Description Your Image Description

അതിവേഗ ട്രാക്കിലൂടെ മെല്ലെ പോകുന്ന വാഹനങ്ങൾക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. അതിവേഗ ട്രാക്കിൽ വേഗപരിധി പാലിക്കാൻ കഴിയുന്നില്ലെങ്കിൽ വേഗം കുറഞ്ഞ ട്രാക്കിലേക്കു മാറണം. അതിവേഗ ട്രാക്കിലൂടെ മെല്ലെ നീങ്ങുന്നത്, പിന്നാലെ വരുന്ന വാഹനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും അപകടമുണ്ടാക്കുകയും ചെയ്യും. അതിവേഗ ട്രാക്കിലൂടെ വേഗം കുറച്ചു പോകുന്ന വാഹനങ്ങളെക്കുറിച്ച് പരാതി വ്യാപകമായതോടെയാണ് മുന്നറിയിപ്പ്.

മെല്ലെ പോകുന്നവർ കാരണം നഗരം ഗതാഗതക്കുരുക്കിലാവുന്നതും പതിവാണ്. ഇപ്പോഴത്തെ പുതിയ വാഹനങ്ങൾ പലതും ക്രൂയിസ് കൺട്രോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്നതാണ്. അതിവേഗ ട്രാക്കിൽ സഞ്ചരിക്കേണ്ട വേഗം സെറ്റ് ചെയ്തായിരിക്കും പലരും വണ്ടിയോടിക്കുന്നത്.ക്രൂയിസ് മോഡിൽ വാഹനങ്ങൾ വേഗത്തിൽ വരുമ്പോഴാണ്, മെല്ലെ പോകുന്നവർ തടസ്സമാകുന്നത്. പെട്ടന്നു ബ്രേക്ക് ചെയ്യുമ്പോഴും അപ്രതീക്ഷിതമായി ലെയ്ൻ മാറുമ്പോഴും മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാനും അപകടമുണ്ടാകാനും സാധ്യതയുണ്ട്.

Related Posts