Your Image Description Your Image Description

ഖത്തറിൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വ​കു​പ്പ്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പ​ക​ൽ​സ​മ​യ​ത്ത് ചൂ​ടേ​റി​യ കാ​ലാ​വ​സ്ഥ തു​ട​രു​മെ​ങ്കി​ലും രാ​ജ്യ​ത്തി​ന്റെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ക്കു​ന്നു. ശ​ക്ത​മാ​യ കാ​റ്റും കു​റ​ഞ്ഞ കാ​ഴ്ച പ​രി​ധി​യും അ​നു​ഭ​വ​പ്പെ​ടും.വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​വാ​രാ​ന്ത്യ​ത്തി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല 34 ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ 43 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.അ​തേ​സ​മ​യം, ഖ​ത്ത​റി​ൽ ഓ​രോ ദി​ന​വും ചൂ​ട് കൂ​ടി​വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 48 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ അ​ന്ത​രീ​ക്ഷ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച അ​ബൂ​സം​റ (48), അ​ൽ ഖോ​ർ (47), ഗൂ​വൈ​രി​യ (47), ജൂ​മൈ​ലി​യ (47), ദു​ഖാ​ൻ (45), ക​രാ​ന (47) എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​മെ​ന്നും ജ​ന​ങ്ങ​ൾ ചൂ​ടേ​റി​യ കാ​ലാ​വ​സ്ഥ​യെ പ്ര​തി​രോ​ധി​ക്കാ​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related Posts