Your Image Description Your Image Description

യാം​ബു​വി​ലെ കി​ങ്​ ഫ​ഹ​ദ് ഇ​ൻ​ഡ​സ്ട്രി​യ​ൽ തു​റ​മു​ഖ​ത്ത് 1,10,700 ച​തു​ര​ശ്ര മീ​റ്റ​ർ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ജ​ന​റ​ൽ പോ​ർ​ട്സ് അ​തോ​റി​റ്റി (മ​വാ​നി)​യും നാ​ഷ​ന​ൽ ക​മ്പ​നി ഫോ​ർ പെ​ട്രോ​ളി​യം aആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ വെ​യ​ർ​ഹൗ​സ​സ് ആ​ൻ​ഡ് പൈ​പ്പ്‌​ലൈ​ൻ​സ് (പെ​ട്രോ​ടാ​ങ്ക്) ഉം ​ക​രാ​ർ ഒ​പ്പു​വെ​ച്ചു. 500 ദ​ശ​ല​ക്ഷം (50 കോ​ടി) സൗ​ദി റി​യാ​ൽ നി​ക്ഷേ​പ മൂ​ല്യ​വും 20 വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​മു​ള്ള ഒ​രു സം​യോ​ജി​ത ക​പ്പ​ൽ ബ​ങ്ക​റി​ങ്​ കേ​ന്ദ്രം ഈ ​ക​രാ​ർ പ്ര​കാ​രം സ്ഥാ​പി​ക്ക​പ്പെ​ടും.

വി​ഷ​ൻ 2030​ന്റെ ​ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് പ​ദ്ധ​തി​ക്ക്​ അ​നു​സൃ​ത​മാ​യി ഇ​ന്ധ​ന, എ​ണ്ണ ടാ​ങ്കു​ക​ൾ പോ​ലു​ള്ള ഗു​ണ​നി​ല​വാ​ര​മു​ള്ള ലോ​ജി​സ്റ്റി​ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ​യും ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും പ്രാ​ദേ​ശി​ക​മാ​യും ആ​ഗോ​ള​മാ​യും സൗ​ദി തു​റ​മു​ഖ​ങ്ങ​ളു​ടെ മ​ത്സ​ര​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ജു​ബൈ​ൽ, യാം​മ്പു റോ​യ​ൽ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ൻ​ജി. ഖാ​ലി​ദ് അ​ൽ​സാ​ലിം, ജ​ന​റ​ൽ പോ​ർ​ട്ട്സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ​ജി. സു​ലൈ​മാ​ൻ അ​ൽ​മ​സ്​​റൂ​ഇ എ​ന്നി​വ​രു​ടെ​യും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ യാം​ബു കി​ങ്​ ഫ​ഹ​ദ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പോ​ർ​ട്ട്​ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ മാ​ഹി​ർ അ​ൽ​ഹം​ദി​യും പെ​ട്രോ​ടാ​ങ്ക് ചെ​യ​ർ​മാ​ൻ ഫാ​രി​സ് അ​ൽ​ബ​ക്​​റി​യും ആ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

Related Posts