Your Image Description Your Image Description

കണ്ണൂര്‍: കല്യാശ്ശേരി മണ്ഡലത്തിലെ ബിജെപി പ്രസിഡന്റ് സി വി സുമേഷ് സിപിഐഎമ്മിലേക്ക്. സുമേഷ് അടക്കം ബിജെപി സജീവ പ്രവര്‍ത്തകരായ 11 പേരാണ് സിപിഐഎമ്മിലേക്ക് എത്തിയിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് വിനോദ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് സുമേഷ് പറഞ്ഞു. നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് വരുംകാലങ്ങളിലും തുടരും. കടുത്ത അവഗണനയാണ് ബിജെപിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സുമേഷ് കൂട്ടിച്ചേർത്തു.

Related Posts