Your Image Description Your Image Description

സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി ഷാ​ർ​ജ പ്രൈ​വ​റ്റ്​ എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി (എ​സ്.​പി.​ഇ.​എ). ഇ​ന്ത്യ​ൻ, പാ​കി​സ്താ​നി ക​രി​ക്കു​ല​ത്തി​ല​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കു​ള്ള ക​ല​ണ്ട​റാ​ണ്​ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ല​ണ്ട​ർ പ്ര​കാ​രം അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​ത്​ ആ​ഗ​സ്റ്റ്​ 25നും ​അ​വ​സാ​നി​ക്കു​ന്ന​ത്​ അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ ര​ണ്ടി​നു​മാ​ണ്.

ഡി​സം​ബ​ർ എ​ട്ടു​മു​ത​ൽ ജ​നു​വ​രി നാ​ലു​ വ​രെ​യാ​ണ്​ ശൈ​ത്യ​കാ​ല അ​വ​ധി ദി​ന​ങ്ങ​ൾ. ക്ലാ​സു​ക​ൾ ജ​നു​വ​രി അ​ഞ്ചി​ന്​ പു​ന​രാ​രം​ഭി​ക്കും. വ​സ​ന്ത​കാ​ല അ​വ​ധി മാ​ർ​ച്ച്​ 16 മു​ത​ൽ 22 വ​രെ​യാ​ണ്. 23ന്​ ​ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി സം​ബ​ന്ധി​ച്ചും മ​റ്റും വ്യ​ക്ത​ത ല​ഭി​ക്കാ​നാ​യാ​ണ്​ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച്​ സ്കൂ​ളു​ക​ൾ​ക്ക്​ കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ൽ അ​ക്കാ​ദ​മി​ക്​ പ്ലാ​നി​ങ്​ നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കും.

Related Posts