Your Image Description Your Image Description

ദുബൈയിലെ മസ്ജിദുകൾക്ക് പരിസരത്തെ പാർക്കിങ് മേഖലയിൽ ആഴ്ചയിൽ എല്ലാദിവസവും ഇരുപത്തിനാല് മണിക്കൂർ പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. നമസ്‌കാരസമയങ്ങളിൽ ഒരു മണിക്കൂർ മാത്രമാണ് പാർക്കിങ് ഫീസിൽ ഇളവുണ്ടാവുക.

ആഗസ്റ്റ് മുതലാണ് ആഴ്ചയിൽ എല്ലാ ദിവസവം ഇരുപത്തിനാല് മണിക്കൂർ പാർക്കിങ് ഫീസ് നിലവിൽ വരുന്നത്. ഇതുസംബന്ധിച്ചാണ് പാർക്കിൻ കമ്പനിയും ദുബൈ മതകാര്യവകുപ്പും ധാരണപത്രം ഒപ്പിട്ടത്. M, MP എന്നീ കോഡുകളിലായിരിക്കും മസ്ജിദുകൾക്ക് സമീപത്തെ പാർക്കിങ് സോണുകൾ. ഇതിൽ 41 മസ്ജിദുകൾക്ക് സമീപമുള്ള പാർക്കിങ് മേഖല M സോണും 18 എണ്ണം MP സോണുമായിരിക്കും.

Related Posts