Your Image Description Your Image Description

കുവൈത്തിൽ വാടക വീടുകളിൽ മദ്യനിർമ്മാണം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കെട്ടിട ഉടമകളുടെ പേരും വിവരങ്ങളും, അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ആഭ്യന്തര മന്ത്രാലയം.

പൊതുജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും വർഷങ്ങളായി നിരവധി കുടുംബങ്ങളെ ദോഷകരമായി ബാധിച്ച മയക്കുമരുന്ന് ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടറും മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് വ്യക്തമാക്കി.

Related Posts