Your Image Description Your Image Description

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ പേരില്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ എന്തോ ഉദ്ദേശത്തോടെയെന്ന് വി എസ് മുഖ്യമന്ത്രിയായിരിക്കെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന അഡ്വ. ലതീഷ് ബി ചന്ദ്രന്‍. ജീവിച്ചിരുന്നപ്പോള്‍ ഇതെല്ലാം പുറത്തുപറഞ്ഞ് വി എസിന് പിന്തുണ കൊടുക്കാത്തവരാണ് ഇപ്പോള്‍ വിഎസിനായി അലമുറയിടുന്നത്. ഇതൊന്നും ഒട്ടും ഭൂഷണമല്ലെന്നും ലതീഷ് ബി ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിഎസിന്റെ മരണശേഷം അതും ആ ഓര്‍മ്മകള്‍ മനസ്സില്‍ ഒരു തേങ്ങലായി നില്‍ക്കുന്ന സമയത്ത് ഇത്തരത്തില്‍ വിഎസിന്റെ പേരില്‍ഒരു വിവാദം ആര് ഉണ്ടാക്കിയാലും ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അങ്ങനെ വിവാദം ഉണ്ടാക്കുന്നത് വേറെ എന്തോ ഉദ്ദേശത്തോടെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും. വിഎസ് ജീവിച്ചിരുന്നപ്പോള്‍ ഇത്തരത്തില്‍ പുറത്തു പറഞ്ഞു ഒരു പിന്തുണ കൊടുക്കാത്തവരാണ് ഇപ്പോള്‍ വിഎസിന് വേണ്ടി അലമുറ ഇടുന്നത്. എന്തായാലും ഇത് ഒട്ടും ഭൂഷണമല്ല’, ലതീഷ് ബി ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

 

Related Posts