Your Image Description Your Image Description

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘന നോട്ടീസിന്‍റെ പേരിൽ വാട്സ്ആപ്പ് വഴി ഓണ്‍ലൈൻ തട്ടിപ്പ്. ഇതേ തുടർന്ന് മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രത നിർദേശം നൽകി. ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള വ്യാജ സന്ദേശമാണ് വാട്സ്ആപ്പ് വഴി മലയാളത്തിലടക്കം വരുന്നതെന്നും അത്തരം ഫയല്‍ തുറക്കരുതെന്നും എംവിഡി മുന്നറിയിപ്പ് നൽകി.

ആദ്യം ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്. ഈ സന്ദേശം വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് വിവരങ്ങള്‍, പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യതയുണ്ട്. ആയതിനാൽ ഒരു കാരണവശാലും അ പി കെ ഫയൽ ഓപ്പൺ ചെയ്യരുത്.

വാട്സ്ആപ്പിലേക്ക് മോട്ടോർ വാഹന വകുപ്പോ, പൊലീസോ സാധാരണയായി ചലാൻ വിവരങ്ങൾ അയക്കാറില്ല. അത്തരം വിവരങ്ങൾ നിങ്ങളുടെ ആർ സി യിൽ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാൻ സൈറ്റ് വഴി അയക്കാറുള്ളത്. ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം മെസേജുകൾ വന്നാൽ https://echallan.parivahan.gov.in എന്ന സൈറ്റിൽ കയറി ‘Check Pending transaction’ എന്ന മെനുവിൽ നിങ്ങളുടെ വാഹന നമ്പറോ, ചലാൻ നമ്പറോ നൽകിയാൽ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാൻ പെന്‍റിങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്.

Related Posts