Your Image Description Your Image Description

ബ്രെസിയ: തിരക്കേറിയ ദേശീയപാതയിലേക്ക് കുത്തനെ വീണ് ചെറുവിമാനം, പൊട്ടിത്തെറിച്ചു. പൈലറ്റും ഒപ്പമുണ്ടായിരുന്നയാൾക്കും ദാരുണാന്ത്യം. ദേശീയപാതയിലുണ്ടായിരുന്ന വാഹനങ്ങൾക്ക് അഗ്നിബാധയിൽ തകരാറുണ്ടായി. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇറ്റലിയിലെ ബ്രെസിയയിലെ അസാനോ മെല്ല എന്നയിടത്തെ കോർഡ മോല്ലെ മോട്ടോർവേയിലാണ് ചെറുവിമാനം മൂക്കും കുത്തി വീണ് കത്തിനശിച്ചത്.

ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ പൈലറ്റും മിലാൻ സ്വദേശിയായ അഭിഭാഷകനുമായ 75കാരൻ സെർജിയോ റാവാഗ്ലിയയും പങ്കാളിയും അൻപതുകാരിയുമായ അന്നാ മരിയ ഡെ സ്റ്റെഫാനോയുമാണ് കൊല്ലപ്പെട്ടത്. ദേശീയപാതയിൽ രണ്ട് കാറുകൾക്കിടയിലേക്ക് ഇവരുടെ ചെറുവിമാനം മൂക്കും കുത്തി വീണത്. ഈ കാറുകളിലെ യാത്രക്കാർക്ക് അഗ്നിബാധയിൽ പൊള്ളലേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് പേർക്കാണ് അഗ്നിബാധയിൽ പരിക്കേറ്റത്.

Related Posts