Your Image Description Your Image Description

ലോ​ക​ത്തി​ലെ മി​ക​ച്ച നി​കു​തി സൗ​ഹൃ​ദ ന​ഗ​ര​ങ്ങ​ളി​ൽ കു​വൈ​ത്ത് സി​റ്റി മു​ൻ നി​ര​യി​ൽ. പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് സി​റ്റി എ​ട്ടാം സ്ഥാ​ന​ത്താ​ണ്. 2025ലെ ​മ​ൾ​ട്ടി​പോ​ളി​റ്റ​ൻ​സ് വെ​ൽ​ത്ത് റി​പ്പോ​ർ​ട്ട് ടാ​ക്സ് ഫ്ര​ണ്ട്‌​ലി സി​റ്റി ഇ​ൻ​ഡ​ക്സി​ലാ​ണ് ഈ ​നേ​ട്ടം.

മ​ൾ​ട്ടി​പോ​ളി​റ്റ​ൻ​സി​ന്റെ ടാ​ക്സ്ഡ് ജ​ന​റേ​ഷ​ന്റെ ഭാ​ഗ​മാ​യു​ള്ള ഈ ​പ്ര​ഥ​മ സൂ​ചി​ക​യി​ൽ ഉ​യ​ർ​ന്ന ആ​സ്തി​യു​ള്ള​വ​ർ, പ്ര​ഫ​ഷ​ന​ലു​ക​ൾ, കു​റ​ഞ്ഞ നി​കു​തി സാ​ഹ​ച​ര്യ​ങ്ങ​ൾ തേ​ടു​ന്ന ബി​സി​ന​സു​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ലോ​ക​ത്തി​ലെ മി​ക​ച്ച നി​കു​തി സൗ​ഹൃ​ദ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി കു​വൈ​ത്ത് സി​റ്റി​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. മി​ക​ച്ച സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, സു​സ്ഥി​ര ഭ​ര​ണം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് റാ​ങ്കി​ങ്. ​ഈ ​സൂ​ചി​ക സ​മ്പ​ന്ന​ർ​ക്ക് മാ​ത്ര​മ​ല്ല സു​ര​ക്ഷി​ത​മാ​യി ത​ങ്ങ​ളു​ടെ ആ​സ്തി​ക​ൾ സം​ര​ക്ഷി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന സം​രം​ഭ​ക​ർ​ക്കും പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​ധാ​ന​മാ​ണ്.

Related Posts