Your Image Description Your Image Description

റ​ഷ്യ​യി​ൽ വി​മാ​നം ത​ക​ർ​ന്നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ കു​വൈ​ത്ത് സ​ഹ​താ​പ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ക​ടി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും റ​ഷ്യ​ൻ ഭ​ര​ണ​കൂ​ട​ത്തെ​യും കു​വൈ​ത്ത് സ​ർ​ക്കാ​റും ജ​ന​ങ്ങ​ളും ആ​ത്മാ​ർഥ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച​യാ​ണ് റ​ഷ്യ​യി​ൽ നി​ന്ന് പ​റ​ന്ന എ.​എ​ൻ 24 യാ​ത്രാ​വി​മാ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​​ഞ്ചു​​കു​​ട്ടി​​ക​​ള​​ട​​ക്കം 43 യാ​​ത്ര​​ക്കാ​​രും ആ​​റു വി​​മാ​​ന​​ജീ​​വ​​ന​​ക്കാ​​രു​​മാ​​യി പ​​റ​​ന്ന വി​മാ​നം ചൈ​​ന അ​​തി​​ർ​​ത്തി​​ക്ക​​ടു​​ത്തു​​ള്ള അ​​മൂ​​റി​​ൽ ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ യാ​​ത്ര​​ക്കാ​​രും ജീ​​വ​​ന​​ക്കാ​​രു​​മു​​​ൾ​​പ്പെ​​ടെ മു​​ഴു​​വ​​നാ​​ളു​​ക​​ളും മ​​രി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്.

Related Posts