Your Image Description Your Image Description

അ​നാ​ശാ​സ്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട 12 പ്ര​വാ​സി​ക​ളെ സൗ​ദി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സൗ​ദി തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ന​ജ്റാ​ൻ ന​ഗ​ര​ത്തി​ൽ ഒ​രു അ​പ്പാ​ർ​ട്​​മെ​ന്റി​നു​ള്ളി​ൽ​നി​ന്നാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട അ​ഞ്ചു പു​രു​ഷ​ന്മാ​രും ഏ​ഴു സ്ത്രീ​ക​ളു​മാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്ത​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക​മ്യൂ​ണി​റ്റി സെ​ക്യൂ​രി​റ്റി​യു​ടെ​യും മ​നു​ഷ്യ​ക്ക​ട​ത്ത് വി​രു​ദ്ധ യൂ​നി​റ്റി​ന്റെ​യും ഏ​കോ​പ​ന​ത്തോ​ടെ ന​ജ്‌​റാ​ൻ പൊ​ലീ​സി​​ന്റെ സ്പെ​ഷ​ൽ ടാ​സ്‌​ക് ആ​ൻ​ഡ് ഡ്യൂ​ട്ടി ഫോ​ഴ്‌​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്.

Related Posts